സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 23 മരണം; 6486 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6486 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

1049 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 7082 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 94517 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 50154 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. കോഴിക്കോട്ട് 1246 പേര്‍ക്കും എറണാകുളത്ത് 1209 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Exit mobile version