5000 കടന്ന് കൊവിഡ് രോഗികള്‍; 20 മരണം; 4424 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ, ആശങ്കയില്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 5000 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 5376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4424 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 2590 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 42786 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 51200 സാംപിളുകള്‍ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകള്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വര്‍ധനാവാണ് ഇന്നുള്ളത്. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version