വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര

യുദ്ധരംഗത്തെ മികവിന് സൈന്യം നല്‍കുന്ന മൂന്നാമത്തെ വലിയ ബഹുമതിയാണ് വീര്‍ചക്ര

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി. വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിനും അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ബഹുമതി സമ്മാനിക്കും.

യുദ്ധരംഗത്തെ മികവിന് സൈന്യം നല്‍കുന്ന മൂന്നാമത്തെ വലിയ ബഹുമതിയാണ് വീര്‍ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്.

വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. അതിനിടെ വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് ഇന്ത്യക്ക് തിരികെ കൈമാറിയത്.

Exit mobile version