പ്രഭാസിന് ‘സഹോ’ ടീമിന്റെ പിറന്നാള്‍ സമ്മാനം; ത്രില്ലടിപ്പിച്ച് സഹോയുടെ മേക്കിങ് വീഡിയോ

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാവുന്ന പുതിയ ചിത്രമാണ് സഹോ. ആരാധകര്‍ സഹോയെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോള്‍ പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സഹോയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഷേഡ്‌സ് ഓഫ് സഹോ എന്ന് പേരിട്ടിരിക്കുന്ന ദ്യശ്യ പരമ്പരയുടെ ആദ്യ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ്.

വീഡിയോയില്‍ ഉള്ളത് അബുദാബിയിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൂടുതലും യഥാര്‍ത്ഥമായി ചെയ്തതാണെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവ്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹം ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. സുജിത്ത് ആണ് സഹോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലര്‍ മുന്‍പേ റിലീസ് ചെയ്തിരുന്നു.

Exit mobile version