വീടുകളിലേക്ക് സാധനങ്ങള്‍ ഇനി പറന്നെത്തും; വിങ് ഡ്രോണുകള്‍ക്ക് അനുമതി ലഭിച്ചു

ഇനി ഡ്രോണുകള്‍ വഴി വീടുകളിലേക്ക് സാധനങ്ങള്‍ എത്തും. ഇതിനായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി വിങ് എന്ന കമ്പനിയ്ക്ക് ലഭിച്ചു. എയര്‍ലൈന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി നല്‍കിയിരിക്കുന്നത്. വിങ് എന്ന സ്ഥാപനം ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിങ് സാധനങ്ങള്‍ എത്തിച്ചുതുടങ്ങും എന്നാണ് വിവരം.

മറ്റ് കമ്പനികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സാധന വിതരണം പരീക്ഷിക്കുന്നതിന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിങ് ഒരു ഡ്രോണ്‍ ഡെലിവറിയ്ക്കായി ‘എയര്‍ലൈന്‍’ കമ്പനി എന്ന രീതിയില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും അനുമതിപത്രം ലഭിക്കുന്ന ആദ്യ കമ്പനിയാണ്. മറ്റ് കമ്പനികള്‍ക്കും ഭാവിയില്‍ തന്നെ ഡ്രോണ്‍ ഡെലിവറിയ്ക്കുള്ള അനുമതി ലഭിക്കാനുള്ള സാധ്യത ഉണ്ട്.

വിങ് ഡ്രോണുകള്‍ക്ക് എയര്‍ലൈന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അതേ നിയന്ത്രണങ്ങള്‍ ഇവയ്ക്കും ബാധകമാവും. എന്നാല്‍ മറ്റ് ഡ്രോണ്‍ കമ്പനികളേക്കാള്‍ കൂടുതല്‍ ദൂരം ഡ്രോണുകള്‍ പറത്താനും സാധനങ്ങള്‍ എത്തിക്കാനും സ്വാതന്ത്ര്യമുണ്ടാവും ഇവയ്ക്ക്.

Exit mobile version