റെഡ്മി നോട്ട് 7 ഈ മാസം അവസാനമെത്തും

റെഡ്മി നോട്ട് 7ന് വേണ്ടിയുള്ള റജിസ്‌ട്രേഷന്‍ നടപടികളാരംഭിച്ചതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു

ഷോമിയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 7 ന്റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചൈനീസ് മാര്‍ക്കറ്റിലെ വിജയകരമായ വിപണി വിജയത്തിന് ശേഷമാണ് റെഡ്മി നോട്ട് 7ന്റെ ഇന്ത്യയിലേക്കുള്ള വരവ്.

വരുന്ന ഫെബ്രുവരി 28നാകും റെഡ്മി നോട്ട് 7 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയെന്നും ഷോമി വ്യക്തമാക്കി. റെഡ്മി നോട്ട് 7ന് വേണ്ടിയുള്ള റജിസ്‌ട്രേഷന്‍ നടപടികളാരംഭിച്ചതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് റെഡ്മി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ ചൈനീസ് വിപണിയില്‍ പുറത്തിറക്കുന്നത്. മികച്ച പ്രവര്‍ത്തനശേഷിയും ആകര്‍ഷിപ്പിക്കുന്ന ഡിസൈനുമാണ് ഷോമിയുടെ റെഡ്മി നോട്ട് 7നെ വേറിട്ട് നിര്‍ത്തുന്നത്. പുറത്തിറക്കി മൂന്നാഴ്ച്ച കൊണ്ട് തന്നെ ചൈനീസ് മാര്‍ക്കറ്റില്‍ ഒരു മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ച് കമ്പനി അതിന്റെ വരവറിയിച്ചിരുന്നു.

ചൈനക്ക് പുറത്ത് റെഡ്മി നോട്ട് 7 ലഭ്യമാകുന്ന ആദ്യ അന്താരാഷ്ട്ര രാജ്യമാകും ഫെബ്രുവരി 28ാടെ ഇന്ത്യ. ഇന്ത്യയിലെ ഫോണിന്റെ വിലയും ലഭ്യതയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് മെമ്മറിയുമുള്ള റെഡ്മി നോട്ട് 7ന് ഏകദേശം 10300 രൂപ വില വരുമെന്നാണ് ഏകദേശ അനുമാനം.

Exit mobile version