ഇനി കൂട്ടത്തോടെ ഡിസ്‌ലൈക്കിന് ഒരുങ്ങേണ്ട; തടയിടാന്‍ പുതിയ പദ്ധതികളുമായി യു ട്യൂബ് രംഗത്ത്

സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി 'ഡോണ്ട് വാണ്ട് റേറ്റിങ്' എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വിമര്‍ശിക്കപ്പെടുന്നവരുടെ പുതിയ ട്രെയിലറോ ടീസറോ ഇറങ്ങിയാല്‍ സംഘടിതമായി ഡിസ്‌ലൈക്ക് അടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അടുത്തിടെ അത്തരത്തില്‍ നിരവധി നടി-നടന്മാരുടെ വീഡിയോയ്ക്ക് കൂട്ട ഡിസ് ലൈക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യു ട്യൂബ് രംഗത്ത് വന്നിട്ടുള്ളത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി കൈകൊള്ളുന്നത്.

ഒന്നുകില്‍ വീഡിയോ നിര്‍മിച്ച ആളുകളുടെയും വ്യക്തി വൈരാഗ്യമുള്ള ആളുകളുടെയും വീഡിയോകള്‍ക്കാണ് പലരും സംഘടിതമായി ഡിസ്ലൈക്ക് അടിക്കാറുള്ളത്. എന്നാല്‍, ഇതില്‍ കൃത്യമായ ആലോചനയ്ക്കു ശേഷമേ തീരുമാനമുണ്ടാകുകയുള്ളൂ എന്ന് യു ട്യൂബ് പ്രോജക്ട് മാനേജര്‍ ടോം ലീയുങ് പറഞ്ഞു.

സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാക്കാനാണ് യുട്യൂബ് ഉദ്ദേശിക്കുന്നത്. ഇതല്ലെങ്കില്‍ വീഡിയോയുടെ ഒരു ഭാഗം കഴിഞ്ഞാല്‍ മാത്രമേ ഡിസ്ലൈക്ക് അടിക്കാന്‍ സാധിക്കൂ എന്ന തരത്തില്‍ മാറ്റാംകൊണ്ടുവരാനും ആലോചനയുണ്ട്. തീരുമാനമുണ്ടായാല്‍ ഉടന്‍ ഉപയോക്താക്കളെ അറിയിക്കുമെന്ന് ടോം ലീയുങ് അറിയിച്ചു.

Exit mobile version