പുതിയ മോഡലുമായി ഒപ്പോ വീണ്ടും വരുന്നൂ

ഈ മോഡല്‍ 2018 ഒക്ടോബര്‍ മാസത്തില്‍ ചൈനയില്‍ വിപണിയില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല

പുതിയൊരു മോഡല്‍കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് കമ്പനിയായ ഒപ്പോ. പ്രമൂഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിലാണ് പുതിയ സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തുന്നതു സംബന്ധിച്ച പ്രഖ്യാപനം ഒപ്പോ നടത്തിയിട്ടുള്ളത്. ഒപ്പോ K1 എന്ന മോഡലയാണ് കമ്പനി ഇന്ത്യന്‍ വിപണിയിലും കൊണ്ടു വരുന്നത്. ഈ മോഡല്‍ 2018 ഒക്ടോബര്‍ മാസത്തില്‍ ചൈനയില്‍ വിപണിയില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല.

ഡിസ്പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ പുതിയ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ സവിശേഷതകളെക്കുറിച്ചു കൂടുതലൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. വിശ്വസിക്കാന്‍ കഴിയാത്ത നിരക്കിലാകും ഡിസ്പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഫോണ്‍ എത്തുന്നതെന്നാണ് ഫ്ളിപ്കാര്‍ട്ടിലെ ലിസ്റ്റിങില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ വിപണിയിലേക്കു ഇതുവരെ കടന്നുവന്നിട്ടില്ലാത്ത ഡിസ്പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഒന്നിലേറെ ഒപ്പോ സ്മാര്‍ട്ഫോണുകളുണ്ടെങ്കിലും വില സംബന്ധിച്ച സൂചന കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് K1 തന്നെയാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

2018 ഒക്ടോബറില്‍ ചൈനയില്‍ അവതരിച്ച K1 ഫോണിന്റെ പ്രധാന ഫീച്ചര്‍ ഡിസ്പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയും, സ്നാപ്ഡ്രാഗന്‍ 660 പ്രോസസറുമാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് വേരിയന്റുകളിലായിട്ടാണ് ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം വേരിയന്റിന് വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ) വില. 6 ജിബി റാം വേരിയന്റിന് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ) വില.

ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 16 മെഗാപികസലിന്റെയും 2 മെഗാപികസലിന്റെയും രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 3,600 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. സാധാരണ കണക്ടിവിറ്റി ഓപ്ഷനുകള്‍, 3D ഗ്ലാസ് ബാക്ക് എന്നിവയും K1 നെ വ്യത്യസ്തമാക്കുന്നു. ഇതേ സവിശേഷതകളുമായി തന്നെ K1 ഇന്ത്യയിലെത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

Exit mobile version