48 മെഗാപിക്സലിന്റെ ഫോണുമായി റിയല്‍മിയും

അതേസമയം മോഡലിന്റെ പേര് റിയല്‍മി 3 എന്നാണോ എന്ന് ഉറപ്പായിട്ടില്ല

48 മെഗാപിക്സലിന്റെ സ്മാര്‍ട്ട്ഫോണുമായി എത്തി ഞെട്ടിച്ച റെഡ്മിക്ക് പിന്നാലെ ഓപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മിയും 48 മെഗാപിക്സലിന്റെ സ്മാര്‍ട്ട്ഫോണുമായി എത്തുന്നു. റിയല്‍മി 2വിന്റെ പിന്മുറക്കാരനായാവും ഈ മോഡല്‍ എത്തുക. അതിനാല്‍ തന്നെ റിയല്‍മി 3 എന്നാവും പേര്. 2വില്‍ നിന്നും ഒത്തിരി മാറ്റങ്ങളോടെയാവും റിയല്‍മി 3 എത്തുക. അതേസമയം മോഡലിന്റെ പേര് റിയല്‍മി 3 എന്നാണോ എന്ന് ഉറപ്പായിട്ടില്ല.

അടുത്തിടെ കമ്പനി സിഇഒ മാധവ് സേത്താണ് 48 മെഗാപിക്സലിന്റെ ഫോണിന്റെ പണിപ്പുരയിലാണെന്ന് വ്യക്തമാക്കിയത്. അതിനാല്‍ തന്നെ എന്തെല്ലാം പ്രത്യേകതകളാവും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷം തന്നെ മോഡല്‍ എത്തും. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഫോണുകളാണ് റിയല്‍മിയില്‍ നിന്ന് എത്തുന്നത് എന്നതിനാല്‍ തന്നെ റിയല്‍മി 3യുടെ വിലയും അധികമാവില്ല.

അതേസമയം റിയല്‍മി എ1 ആണ് കമ്പനി ഈ വര്‍ഷം ആദ്യമായി പുറത്തിറക്കുന്ന മോഡല്‍. റിയല്‍മി യു1ന്റെ വിലയേക്കാളും കുറവായിരിക്കും എ1ന്. 11,999 രൂപയാണ് റിയല്‍മി യു1ന്റെ അടിസ്ഥാന വാരിയന്റിന്റെ വില. അതേസമയം ലോകത്ത് ആദ്യമായി 48 എംപി കാമറയുമായി എത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദവുമായി ഹോണറും രംഗത്തുണ്ട്. ഹോണര്‍ വ്യൂ20 എന്നാണ് മോഡലിന്റെ പേര്. റെഡ്മി നോട്ട് 7 ആണ് 48 എംപി ക്യാമറയുമായി എത്തുന്നത്. ബാക്ക് ക്യാമറക്കാണ് 48 മെഗാപിക്‌സലിന്റെ ക്വാളിറ്റി കൊടുക്കുന്നത്. ഉടന്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണികളിലെത്തും.

Exit mobile version