ഏഴ് ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി ‘നോക്കിയ 9 പ്യൂവര്‍വ്യൂ

ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്-അപ് ആയിരിക്കുമിത്

ഏഴ് ക്യാമറയോട് കൂടിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി നോക്കിയ. ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സിസ്റ്റം. ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്-അപ് ആയിരിക്കുമിത്.

5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യുര്‍വ്യൂന്റെ വരവ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇതൊരു ഫ്ലാഗ്ഷിപ് സ്മാര്‍ട്ഫോണാണ്. രണ്ട് പതിപ്പില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജും, 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജിലും ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് നോക്കിയ 9 പ്യുര്‍വ്യൂ
എത്തുന്നത്. വില സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

മധ്യഭാഗത്ത് ഒരു ക്യമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. സൈസ് (Zeiss) ബ്രാന്‍ഡിങും നല്‍കിയിട്ടുണ്ട്. നടുവിലത്തെ ക്യാമറയുടെ ലെന്‍സിനു മാത്രമാണോ സൈസിന്റെ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതെന്ന് തീര്‍ച്ച പറയാനാവില്ല.

മികച്ച സെല്‍ഫികള്‍ക്കായി ഫോണിന്റെ മുന്‍പില്‍ ഡ്യൂവല്‍ ക്യാമറകളും നല്‍കിയിട്ടുണ്ട്. പോര്‍ട്രൈറ് മോഡ്, ബോത്തി പെര്‍ഫോര്‍മന്‍സ് തുടങ്ങിയവ ഈ സ്മാര്‍ഫോണില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നോക്കിയ 9 പ്യുര്‍വ്യൂന് ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കുന്നു. അഞ്ച് ലെന്‍സുകളിലുമുള്ള മെഗാപിക്സലുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമല്ല.

Exit mobile version