ഒന്നര മണിക്കൂര്‍ യു ട്യൂബ് പ്രവര്‍ത്തനരഹിതമായി

ന്യൂഡല്‍ഹി: ഗൂഗിളിന്റെ വിഡിയോ സ്ട്രീമിങ് വൈബ്‌സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. തകരാര്‍ പരിഹരിക്കപ്പെട്ടത് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ്.

‘യൂട്യൂബ്, യൂട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്ക്, യൂട്യൂബ് കിഡ്‌സ് എന്നിവയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന വിവരം കൈമാറിയതിന് നന്ദി. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തകരാര്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളെ അറിയിക്കുന്നതാണ്. ഇതുമൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’ യൂ ട്യൂബ് അധികൃതര്‍ ട്വീറ്റ് ചെയ്തു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബ് ലോകത്തിലെ ഏറ്റവും പ്രശസ്തവും സ്വീകാര്യവുമായ വീഡിയോ സെര്‍ച്ചിംഗ് സൈറ്റാണ്.

Exit mobile version