ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായറിയാം;’ഓണര്‍ ബാന്‍ഡ് 4′ വിപണിയില്‍

മെറ്റോറെറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് നേവി, ഡാലിയ പിങ്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാകും ബാന്‍ഡ് ലഭിക്കും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡിനെ വിപണിയില്‍ അവതരിപ്പിച്ചു. ‘ഓണര്‍ ബാന്‍ഡ് 4’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബാന്‍ഡിന്റെ വില്‍പ്പന ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെ മാത്രമാണ്. 2,599 രൂപയാണ് പുതിയ ബാന്‍ഡിന്റെ വില. മെറ്റോറെറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് നേവി, ഡാലിയ പിങ്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാകും ബാന്‍ഡ് ലഭിക്കും.

0.95 ഇഞ്ച് അമോലെഡ് സ്‌ക്രീനുള്ള വലിയ 2.5D കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഓണര്‍ ബാന്‍ഡ് 4 നല്‍കിയിരിക്കുന്നത്. 240X120 പിക്സല്‍ റെസ്യുലേഷനില്‍ ഫുള്‍ ടച്ച് സ്‌ക്രീനാണ്. 6 ആക്‌സിസ് സെന്‍സറുമായാണ് ഓണര്‍ ബാന്‍ഡ് 4 വിപണിയിലെത്തിയിരിക്കുന്നത്. സ്വിമ്മിംഗ് സ്പീഡ്, സ്‌ട്രോക്കുകളുടെ എണ്ണം, ദൂരം, കലോറി എന്നിവ ബാന്‍ഡ് നിരീക്ഷിക്കാം.

50 മീറ്റര്‍ വെള്ളത്തിനടിയിലും ഉപയോഗിക്കാവുന്ന മോഡലാണ് ബാന്‍ഡ് 4. ഓണ്‍ലൈന്‍ നമ്പര്‍ ഐഡന്റിഫിക്കേഷന്‍, ആന്‍സറിംഗ്, റിജക്ടിംഗ് കോള്‍സ്, മെസ്സേജ് നോട്ടിഫിക്കേഷന്‍സ് എന്നീ ഫീച്ചറുകളും ബാന്‍ഡ് 4ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉറക്കം കൃത്യമായി നിരീക്ഷിക്കാന്‍ ട്രൂസ്ലീപ്പ് സംവിധാനം ബാന്‍ഡിലുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ 200 ഓളം നിര്‍ദേശങ്ങളും ബാന്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹൃദയത്തെ നിരീക്ഷിക്കാന്‍ ഹുവായ് ട്രൂസീന്‍ 3.0 സംവിധാനമുണ്ട്. 24 മണിക്കൂറും നിങ്ങളുടെ ഹൃദയത്തെ നിരീക്ഷിക്കാന്‍ ഈ സംവിധാനമുണ്ടാകും.

ഏതെങ്കിലും തരത്തില്‍ ഹൃദയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ കൃത്യമായി നിര്‍ദേശങ്ങള്‍ തരുകയും ചെയ്യും. 17 മണിക്കൂര്‍ വരെ ബാന്‍ഡിന് ബാറ്ററി കരുത്തും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 4.4 മുതല്‍ മുകളിലോട്ടുള്ള എല്ലാ മോഡലുകളിലും ഓണര്‍ ബാന്‍ഡ് 4 പ്രവര്‍ത്തിക്കും. ഹുവായ് ഹെല്‍ത്ത് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ബാന്‍ഡ് ബന്ധിപ്പിക്കാം.

Exit mobile version