വിന്‍ഡോസ് 10 ന്റെ അപ്ഡേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു

വിന്‍ഡോസിന്റെ മറ്റു ഒ എസുകളില്‍നിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ നിയന്ത്രിക്കാന്‍ വിന്‍ഡോസ് 10ല്‍ സംവിധാനമില്ല

സാങ്കേതിക തകരാറ് മൂലം വിന്‍ഡോസ് 10 ന്റെ അപ്ഡേഷന്‍ താല്‍ക്കാലികമായ് നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ന്റെ പുതിയ അപ്ഡേഷന്‍ ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് കണ്ടതോടെയാണ് അപ്ഡേറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

വിന്‍ഡോസിന്റെ മറ്റു ഒ എസുകളില്‍നിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ നിയന്ത്രിക്കാന്‍ വിന്‍ഡോസ് 10ല്‍ സംവിധാനമില്ല. വിന്‍ഡോസ് 10 ന്റെ പ്രധാന അപ്ഡേറ്റായ 1809ലാണ് പ്രശ്നം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കുന്നതുവരെ താല്‍കാലികമായി അപ്ഡേറ്റ് തടഞ്ഞുവക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. Windows 10 October 2018 Update (version 1809) എന്ന അപ്ഡേഷനാണ് മൈക്രോ സോഫ്റ്റ് തടഞ്ഞ് വച്ചിരിക്കുന്നത്.

Exit mobile version