യാത്ര ചെയ്യുമ്പോഴുള്ള മനംപുരട്ടലിനോടും ഛര്‍ദ്ദിയോടും ഇനി ഗുഡ്‌ബൈ പറയാം, സിട്രോഇന്‍ കണ്ണടകളുമായി ഫ്രഞ്ച് കമ്പനി

കപ്പല്‍ യാത്രികര്‍ക്കായി ഉണ്ടാക്കിയ കണ്ണടയുടെ സാങ്കേതിക വിദ്യ സിട്രോഇന്‍ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന വിധത്തില്‍ വികസിപ്പിക്കുകയായിരുന്നു

യാത്ര ചെയ്യാന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും.എന്നാല്‍ മിക്കപ്പോഴും നമ്മുടെ യാത്രയില്‍ വില്ലനായി വരുന്നത് മനം പുരട്ടലും ഛര്‍ദ്ദിയുമായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോര്‍ഡിങ്ങ് റിങ്ങ് എന്ന ഫ്രഞ്ച് കമ്പനി. യാത്രക്കിടയില്‍ അനുഭവിക്കുന്ന മനം പുരട്ടലും ഛര്‍ദ്ദിയും ഇല്ലാതാക്കാന്‍ പുതിയ സിട്രോഇന്‍ കണ്ണടകളാണ് കമ്പനി അവതരിപ്പിച്ചിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ കണ്ണട ഉപയോഗിക്കാന്‍ പറ്റും.

കപ്പല്‍ യാത്രികര്‍ക്കായി ഉണ്ടാക്കിയ കണ്ണടയുടെ സാങ്കേതിക വിദ്യ സിട്രോഇന്‍ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന വിധത്തില്‍ വികസിപ്പിക്കുകയായിരുന്നു. പാറ്റന്റ് ഉള്ള ഈ സാങ്കേതിക വിദ്യക്ക് 95 ശതമാനത്തോളം കാര്യക്ഷമത ഉണ്ടെന്ന് ടെസ്റ്റുകള്‍ തെളിയിച്ചതായി ട്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ദ്രിയങ്ങള്‍ തമ്മില്‍ ധാരണക്കുറവ് ഉണ്ടാവുമ്പോഴാണ് മോഷന്‍ സിക്‌നസ് അനുഭവപ്പെടുക. കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനു പ്രധാനകാരണം. കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന് നല്‍കുന്ന സൂചന കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണ് എന്നുമായിരിക്കും. ഇങ്ങനെ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്പരവിരുദ്ധമാവുമ്പോഴാണ് മോഷന്‍ സിക്നസ് ഉണ്ടാവുന്നത്.

ഈ ധാരണക്കുറവിനെ പരിഹരിക്കാനായി കണ്ണടയുടെ വളയത്തിനകത്ത് നീലനിറത്തിലുള്ള ദ്രവം നിറച്ചിട്ടുണ്ടാകും. മോഷന്‍ സിക്നസ് അനുഭവപ്പെട്ട് തുടങ്ങിയാലുടന്‍ സിട്രോഇന്‍ ഗ്ലാസുകള്‍ ധരിക്കുക. കണ്ണുകള്‍ ചലനരഹിതമായ ഏതെങ്കിലും വസ്തുവില്‍ കേന്ദ്രീകരിച്ച് 10-12 മിനുട്ട് വരെ ഇരുന്നു കഴിഞ്ഞാല്‍ ഇന്നര്‍ ഇയര്‍ ധരിച്ചു വച്ചിരിക്കുന്ന ശരീരത്തിന്റെ ചലനവുമായി മനസ്സ് പൊരുത്തപ്പെടുകയും ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് സീട്രോഇന്‍ അവകാശപ്പെടുന്നത്.

99യുറോ, അതായത് 8,000രൂപ ആയിരിക്കും കണ്ണടയുടെ വില. കണ്ണടയ്ക്ക് ലെന്‍സുകള്‍ ഇല്ലാത്തതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഈ കണ്ണട ഉപയോഗിക്കാന്‍ സാധിക്കും.

Exit mobile version