സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പച്ച ചിഹ്നം ഉണ്ടെന്ന് കരുതി സുരക്ഷിതമാകണമെന്നില്ല; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ അറിയാതെ പോകരുത് ഈ ചതിക്കുഴികള്‍

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി എന്നിങ്ങനെയുളള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍, വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി എന്നിങ്ങനെയുളള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍, വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. ഇത്തരത്തില്‍ പച്ച ചിഹ്നം കാണുമ്പോള്‍ നമ്മള്‍ കരുതുക ഇത് സുരക്ഷിതമാണെന്നാണ്. ഇത്തരം വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് https:// എന്നായിരിക്കും.

എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനായി പിഷിംഗ് എന്ന സൈബര്‍ ഫ്രോഡിന് ഇത് ഉപയോഗിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഉപയോക്താവിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനായി ധാരാളം വെബ്സൈറ്റുകള്‍ ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നാണ് സെബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്ലാബ്സ് പറയുന്നത്.

നമുക്കുളളയൊരു തെറ്റിദ്ധാരണയാണ് പച്ച പാഡ് ലോക്ക് ചിഹ്നം വെബ്സൈറ്റിന്റെ സുരക്ഷിതത്വത്തെ കാണിക്കുന്നതാണെന്ന്. യഥാര്‍ത്ഥത്തില്‍ അത് സുരക്ഷിതത്വത്തെയല്ല കാണിക്കുന്നത്. നിങ്ങളും വെബ്സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എന്‍ക്രിപ്റ്റഡ് ആണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. വെബ്സൈറ്റുകള്‍ക്ക് നമ്മള്‍ നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ മൂന്നാമതൊരാള്‍ കാണുന്നില്ല എന്നര്‍ഥം. അതേസമയം ആ ചിഹ്നം ഉണ്ടെന്ന് കരുതി അത് സുരക്ഷിതമാണെന്ന് കരുതാന്‍ പറ്റില്ല.

വ്യാജന്‍മാര്‍ക്കും ഇത്തരത്തില്‍ ഒരു വെബ്സൈറ്റ് നിര്‍മിച്ചെടുക്കാം. അതേസമയം പാഡ് ലോക്ക് ചിഹ്നത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രഹസ്യ പ്രധാനമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആ വെബ്സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Exit mobile version