കുറഞ്ഞ വിലയ്ക്ക് കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍; റിയല്‍മി സി1 വിപണിയില്‍ എത്തി

സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ഇത്

കുറഞ്ഞ വിലയ്ക്ക് കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ഓപ്ഷനായി റിയല്‍മി സി1 വിപണിയില്‍ എത്തി. 6,999 രൂപയാണ് ഫോണിന്റെ വില. സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍ എന്ന സവിശേഷതകളോടെ എത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ഇത്.

450 പ്രോസസറുകളുള്ള റിയര്‍മിസി 1 സ്‌നാപ്ഡ്രാഗണ്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്‌ഫോണാണിത്. പബ്ജി പോലുള്ള ഹൈ എന്‍ഡ് ഗെയിമുകള്‍ക്കും ഇത് പിന്തുണ നല്‍കുന്നു. റിയല്‍മി സി 1ന് 4230എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ റിയര്‍ ക്യാമറയും 13+ 2 മെഗാപിക്‌സലും ഉണ്ട്.

ആന്‍ഡ്രോയ്ഡ് ഒറിയോ 8.1 അടിസ്ഥാനമാക്കിയുള്ള ഈ ഫോണിന് 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഉള്ളത്. ഈ ഫോണിന്റെ 16 ജിബി വേരിയന്റില്‍ 2 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ ലഭ്യമാണ്.

Exit mobile version