‘അമ്മേ, ക്ഷമിക്കൂ, എന്നിലധികം വേദന നിങ്ങള്‍ അനുഭവിക്കുന്നുണ്ട്, അറിഞ്ഞ് കൊണ്ടല്ലെങ്കിലും കാരണക്കാരനായ എന്നോട് പൊറുക്കില്ലേ’ നെഞ്ച് തുളപ്പിച്ച് അഞ്ചു വയസുകാരന്റെ മരണക്കുറിപ്പ്!

ഉള്ള സമ്പാദ്യം മുഴുവനും ചിലവാക്കി പാതിവഴിയില്‍ എത്തിച്ചപ്പോഴേയ്ക്കും ചാര്‍ലി ലോകത്തോട് തന്നെ വിടപറഞ്ഞു.

ഓഹിയോ: മരണം മുന്‍പില്‍ കണ്ട് കഴിയുന്ന അഞ്ച് വയസുകാരന്‍ അമ്മയോടും അച്ഛനോടും നടത്തിയ മരണക്കുറിപ്പിലൂടെ നടത്തിയ ക്ഷമാപണമാണ് ഇപ്പോള്‍ ജനങ്ങളുടെ നെഞ്ച് തുളയ്ക്കുന്നത്. ചാര്‍ളി പ്രൊക്ടോര്‍ എന്ന അഞ്ചു വയസുകാരനാണ് മരണത്തോട് മല്ലിടുന്നതിന് ഇടയില്‍ അമ്മയോട് ക്ഷമാപണം നടത്തിയത്. 2016ലാണ് ചാര്‍ളിയുടെ കരളിനെ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. ഇതോടെ കുടുംബത്തിന്റെ താളവും പതുക്കെ തെറ്റാന്‍ തുടങ്ങി. ഉള്ള സമ്പാദ്യം മുഴുവനും ചിലവാക്കി പാതിവഴിയില്‍ എത്തിച്ചപ്പോഴേയ്ക്കും ചാര്‍ലി ലോകത്തോട് തന്നെ വിടപറഞ്ഞു.

തന്റെ മാതാപിതാക്കള്‍ തന്റെ ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവാണ് ചാര്‍ലിയുടെ കുറിപ്പ് പ്രത്യക്ഷപ്പെടാന്‍ ഇടയായത്. മരണ വേദനയേക്കാള്‍ അവനെ വേദനിപ്പിച്ചത് മാതാപിതാക്കളുടെ കഷ്ടപ്പാടുകളായിരുന്നു. അവന് പോകേണ്ടി വരുന്നതില്‍ വിഷമം ഉണ്ടായിരുന്നു, നേരിയ വിഷാദം അവന് മരണ സമയത്ത് ഉണ്ടായിരുന്നെങ്കിലും പിതാവിന്റെ കരങ്ങളില്‍ കിടന്നാണ് അവന്‍ പോയത് ചാര്‍ളിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു.

ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് രീതിയുപയോഗിച്ചെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. അസുഖം ബാധിക്കുന്നതിന് മുന്‍പും ശേഷവുമുള്ള നിരവധി ചിത്രങ്ങളും ഈ പേജില്‍ പങ്കുവച്ചിരുന്നു. ചാര്‍ളീസ് ചാപ്റ്റര്‍ എന്ന പേജില്‍ ചാര്‍ളിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിറകുകളുള്ള ചാര്‍ളിയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version