ജനങ്ങള്‍ അവരുടെ അജണ്ടയ്ക്കനുസരിച്ച് വാക്കുകള്‍ വളച്ചൊടിക്കുന്നു, ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് കൊഹ്‌ലിക്കെതിരെ നടക്കുന്നത്; പിന്തുണയുമായി കൈഫ്

കൊഹ്‌ലിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉണ്ടാവാന്‍ കാരണമായി

ലഖ്നൗ: വിരാട് കൊഹ്‌ലിയുടെ ‘ഇന്ത്യ വിട്ട് പോകാനുള്ള’ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് പിന്തുണയുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ജനങ്ങള്‍ അവരുടെ അജണ്ടയുടെ ഭാഗമായി വിരാടിന്റെ വാക്കുകള്‍ വളച്ചൊടിച്ച് താരത്തെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് കൈഫ് ട്വിറ്ററിലൂടെ പറഞ്ഞു.

‘ജനങ്ങള്‍ അവരുടെ അജന്‍ഡയ്ക്ക് അനുസരിച്ച് കോഹ്ലിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്. പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങളാണത്. എന്നാല്‍ അതുപയോഗിച്ച് ടാര്‍ഗെറ്റ് ചെയ്യുകയാണ്.’ കൈഫ് ട്വീറ്റ് ചെയ്തു.

കൊഹ്‌ലിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉണ്ടാവാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ വിരാടും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആരാധകന്റെ ‘ഈ ഇന്ത്യന്‍ താരങ്ങളെന്ന’ പരാമര്‍ശത്തിനുള്ള പ്രതികരണമായാണ് അങ്ങിനെ പറഞ്ഞതെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് നായകന്റെ വിശദീകരണം.

Exit mobile version