ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; പിയു ചിത്രക്ക് സ്വര്‍ണ്ണം

ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷില്‍ മലയാളി താരം പിയു ചിത്രയ്ക്ക് സ്വര്‍ണ്ണം. വനിതകളുടെ 1500 മീറ്ററിലാണ് സ്വര്‍ണ്ണം. 4മിനിറ്റ് 14.56 സെക്കന്റു കൊണ്ടാണ് ചിത്ര ഫിനിഷ് ചെയ്തത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണമാണിത്.

കഴിഞ്ഞ ഏഷ്യന്‍ അത്‌ല്റ്റിക് ചാമ്പ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. പതുക്കെ ഓടി തുടങ്ങിയ ചിത്ര അവസാന ലാപ്പില്‍ സ്വര്‍ണം ഓടിപ്പിടിക്കുകയായിരുന്നു. ബഹ്റൈന്‍ താരങ്ങളായ ഗാഷ്വാ ടൈജസ്റ്റ്, വിന്‍ഫ്രഡ് യാവി എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

Exit mobile version