പ്രായം വിവാദം..! 19കാരനായ ഗൗരവ് മുഖി എങ്ങനെ 16കാരനായി; അന്വേഷിക്കാനൊരുങ്ങി എഐഎഫ്എഫ്

ജംഷദ്പൂര്‍: ഗൗരവ് മുഖിയുടെ പ്രായം വിവാദത്തില്‍. ഏതെങ്കിലും തരത്തില്‍ കൃത്രിമം നടന്നൊ എന്ന് അന്വേഷിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ബംഗളൂരു എഫ്‌സിയും ജംഷദ്പൂരും തമ്മില്‍ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ഗൗരവ് മുഖി പ്രായത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരുന്നു.

ഐഎസ്എല്‍ റെക്കോര്‍ഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് ഗൗരവ് മുഖിയെ ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ആക്കിയിരുന്നു. എന്നാല്‍ ഗൗരവ് മുഖിയുടെ ജനന വര്‍ഷം 2002 അല്ല 1999ല്‍ ആണ് എന്ന് എഐഫ്എഫ് ഇന്ന് വ്യക്തമാക്കി. 19കാരനായ മുഖി എങ്ങനെ 16കാരനായി എന്നത് എഐഎഫ്എഫ് അന്വേഷിക്കും……..

Exit mobile version