പരമ്പര നേടി ഇന്ത്യ; കാര്യവട്ടത്ത് വിന്‍ഡീസിന് എതിരെ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന്റെ ജയം

56 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറും അടക്കം പുറത്താകാതെ 63 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടോപ് സ്‌കോററായി

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി നടന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഏകപക്ഷീയ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്.

105 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ വെറും 14.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കളി ജയിച്ചത്. ഇന്ത്യക്കായി രോഹിത് ശര്‍മ്മ 56 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറിയും വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.

56 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറും അടക്കം പുറത്താകാതെ 63 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടോപ് സ്‌കോററായി. ആറ് റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. രണ്ടാം ഏകദിനം സമനിലയില്‍ പിരിയുകയായിരുന്നു.

Exit mobile version