ഇന്ത്യയ്‌ക്കെതിരായ ഏകദിന പര്യടനത്തിന് സ്റ്റാര്‍ക്ക് ഇല്ല

അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളുമാണ് പരന്പരയിലുള്ളത്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമില്‍ നിന്നൊഴിവാക്കി. ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന കെയ്ന്‍ റിച്ചാര്‍ഡ്‌സണെ സ്റ്റാര്‍ക്കിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളുമാണ് പരന്പരയിലുള്ളത്.

പരമ്പരയുടെ തുടക്കത്തില്‍ ഉണ്ടാകില്ലെങ്കിലും അവസാന മത്സരങ്ങളില്‍ ഷോണ്‍ മാര്‍ഷ് കളിക്കും. സഹോദരന്‍ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ നിന്നൊഴിവാക്കി. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച പേസര്‍ പീറ്റര്‍ സിഡിലിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒഴിവാക്കി. ആരോണ്‍ ഫിഞ്ചാണ് നായകന്‍.

ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം, ഗ്ലെന്‍ മാക്‌സ് വെല്‍, ആഷ്ടണ്‍ ട്യൂര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനസ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയ് റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, നഥാന്‍ ലയണ്‍, ആദം സാംപ, ഡാര്‍സി ഷോര്‍ട്ട്.

Exit mobile version