അത്ഭുതകരമായ ബാക്ക് ഫ്‌ളിപ്പ് ഗോള്‍; നോറിക്കിന്റെ കിക്ക് കണ്ട ഗോളി പോലും സ്വയം മറന്നു

ഈ അത്ഭുത ഗോള്‍ പിറന്നത് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റൂബിന്‍ കസാന്‍ യുറല്‍ അണ്ടര്‍ 21 മത്സരത്തിനിടെയാണ്

മോസ്‌കോ: ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത് റൂബിന്‍ കസാന്‍ താരം നോറിക്ക് അവ്ദാലിയാന്‍ നേടിയ ഒരു പെനാല്‍റ്റി ഗോളാണ്. കാരണം അത് ഒരു സാധാരണ ഗോളായിരുന്നില്ല.

ഈ അത്ഭുത ഗോള്‍ പിറന്നത് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റൂബിന്‍ കസാന്‍ യുറല്‍ അണ്ടര്‍ 21 മത്സരത്തിനിടെയാണ്. മത്സരത്തില്‍ റൂബിന്‍ കസാന്‍ ഒരു ഗോളിന് പിന്നിട്ടു നില്‍ക്കുന്ന സമയത്താണ് അവര്‍ക്കനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കുന്നത്. കിക്കെടുക്കാനെത്തിയത് നോറിക്കാണ്.

റഫറിയുടെ വിസിലിനു ശേഷം കിക്കെടുത്ത നോറിക്ക് അവ്ദാലിയാന്‍ മനോഹരമായ ഒരു ബാക്ക് ഫ്‌ളിപ്പിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. തലകുത്തിമറിഞ്ഞുള്ള നോറിക്ക് അവ്ദാലിയാനിന്റെ കിക്ക് കണ്ട ഗോളി പോലും പന്ത് തടയാന്‍ ഒന്ന് ശ്രമിക്കാന്‍ സാധിക്കാതെ നോക്കി നില്‍ക്കുകയായിരുന്നു. നോറിക്കിന്റെ ഗോളോടെ മത്സരം സമനിലയിലാക്കാന്‍ റൂബിന്‍ കസാന് സാധിക്കുകയും ചെയ്തു.

Exit mobile version