യുവേഫ ചാമ്പ്യന്‍സ് ലീഗ്..! മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്റസിന് കിടിലന്‍ ജയം

മാഡ്രിഡ്: റോണോയുടെ തിരിച്ചു വരവ് അതിഗംഭീരമാക്കുന്നതായിരുന്നു ആ ഗോള്‍.കഴിഞ്ഞ ദിവസത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്റസിന് കിടിലന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. പൗലോ ഡിബാല പതിനെട്ടാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് യുവന്റസ് റെഡ് ഡെവിള്‍സിനെ വീഴ്ത്തിയത്.

റൊണാള്‍ഡോ ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് മാഞ്ചസ്റ്റര്‍ പ്രതിരോധം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയിരുന്ന ഡിബാലക്ക് ഈ ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ നാലു ഗോളുകളായി.

ഈ വിജയം യുവന്റസിനെ ഗ്രൂപ്പില്‍ 9 പോയന്റില്‍ എത്തിച്ചു. നോക്കൗട്ടില്‍ യുവന്റസ് ഒരു കാലെടുത്തു വെച്ചു എന്നു തന്നെ പറയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു പോയന്റു മാത്രമാണുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവസാന ഏഴു മത്സരങ്ങളില്‍ ഒരു ജയം മാത്രമെ ഉള്ളു എന്നതും ആരാധകരുടെ നിരാശ വര്‍ധിപ്പിക്കുന്നു.

മറ്റൊരു മത്സരത്തില്‍ വിക്ടോറിയ പ്ലാസനെതിരെ റയലിന്റെ ജയം. ബെന്‍സേമയും മാഴ്‌സലോയുമാണ് റയലിന്റെ വിജയശില്‍പികള്‍.

Exit mobile version