ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; പാകിസ്താനെതിരേ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ

മസ്‌ക്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം പാകിസ്താനെതിരേ ഇന്ത്യ സ്വന്തമാക്കി. പാകിസ്താനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു ഇന്ത്യ. 3-1 ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇര്‍ഫാന്‍ ജൂനിയര്‍ ആദ്യ മിനിറ്റില്‍ തന്നെ നേടിയ പെനാല്‍റ്റി ഗോളില്‍ പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. 24ാം മിനിറ്റ് വരെ പാകിസ്താന്‍ ഈ ലീഡ് തുടര്‍ന്നു. എന്നാല്‍ പിന്നീട് മന്‍പ്രീത് സിങ്ങ് ഇന്ത്യയെ പാകിസ്താന് ഒപ്പമെത്തിച്ചു.

ഇന്ത്യ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ മന്‍ദീപിലൂടെ ലീഡെടുത്തു. 42ാം മിനിറ്റില്‍ ദില്‍പ്രീത് നേടിയ ഗോളില്‍ ഇന്ത്യ മത്സരത്തില്‍ ആധിപത്യമുറപ്പിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം ഞായാറാഴ്ച്ച ജപ്പാനെതിരെയാണ്.

Exit mobile version