ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ബുംറ പുറത്ത്

ആസ്‌ട്രേലിയക്കെതിരായി നാല് ടെസ്റ്റുകളും കളിച്ച ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം

ആസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്നും ജസ്പ്രിത് ബുംറയെ ഒഴിവാക്കി. അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും ബുംറക്ക് സ്ഥാനമില്ല. ആസ്‌ട്രേലിയക്കെതിരായി നാല് ടെസ്റ്റുകളും കളിച്ച ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ 20-20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ഭൂംറയ്ക്ക് പകരമായെത്തുക.

ആസ്‌ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. പരമ്പരയില്‍ ആസ്‌ട്രേലിയയുടെ നാഥന്‍ ലിയോണോടൊപ്പം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബുംറ ഒന്നാമതാണ്.

ഈ മാസം 12 മുതല്‍ 19 വരെയാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലന്‍ഡിനെതിരായ അഞ്ച് 20-20 മത്സരങ്ങളുടെ പരമ്പര 23 മുതല്‍ ഫെബ്രുവരി 10 വരെയാണ്.

Exit mobile version