ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍

ശ്രീലങ്കയെ 302 റണ്‍സിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്.

മുംബൈ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. അതോടെ 2023 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റണ്‍സിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്.

ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി.

ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.

Exit mobile version