കളിക്കാരനായും അതിഥിയായും ഇന്ത്യയിലെത്തിയത് 3 തവണ; വിടവാങ്ങിയത് ഇന്ത്യയെ സ്‌നേഹിച്ച പെലെ

Pelé dies | Bignewslive

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ വിടവാങ്ങി. 82-ാം വയസിലെ വിയോഗം കുടലിലെ അർബുദ ബാധയെ തുടർന്നായിരുന്ന. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെലെ ലോകത്തോട് വിടചൊല്ലിയത്.

കാൽപന്ത് കളിയിൽ വിസ്മയം തീർത്ത ഇതിഹാസ താരം ഇന്ത്യയെ സ്‌നേഹിച്ചവരിൽ ഒരാൾ കൂടിയായിരുന്നു. കളിക്കാരനായും അതിഥിയായും മൂന്ന് തവണയാണ് താരം ഇന്ത്യയിലേയ്ക്ക് എത്തിയത്. ആദ്യം കളിക്കാരനായും പിന്നീട് ഫുട്ബാൾ ടൂർണമെൻറിന് മുഖ്യതിഥിയായും ഒടുവിൽ മാധ്യമസ്ഥാപനത്തിന്റെ അതിഥിയുമായാണ് താരം ഇന്ത്യയിലേയ്ക്ക് എത്തിയത്.

ലോകമറിയുന്ന താരമായിട്ടായിരുന്നു ആദ്യത്തെ വരവ്. കരിയറിന്റെ അസ്തമയ കാലത്ത് ന്യൂയോർക് കോസ്‌മോസിനായി കളിക്കുേമ്പാഴാണ് 1977ൽ പെലെ ഇന്ത്യയിലെത്തുന്നത്. ഈഡൻ ഗാർഡൻസിൽ പെലെ കളിക്കാനിറങ്ങുമ്പോൾ ആർത്തുവിളിക്കാൻ 80,000ത്തിലധികം പേരുണ്ടായിരുന്നു. ഇന്ത്യയുടെ ഇതിഹാസ ഫുട്ബാളർ പി.കെ. ബാനർജി പരിശീലിപ്പിച്ച ബഗാൻ ടീമിൽ സുഭാഷ് ഭൗമിക്, ശ്യാം ഥാപ, സുർജിത് സെൻ ഗുപ്ത, ഹബീബ് റഹ്മാൻ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു.

2-2ന് സമനിലയിലായ കളിയിൽ ഗോളടിച്ചില്ലെങ്കിലും പെലെ നിറഞ്ഞുനിന്നു. 38 വർഷത്തിനുശേഷമാണ് പെലെ പിന്നീട് ഇന്ത്യയിലേയ്ക്ക് എത്തിയത്. ദേശീയ സ്‌കൂൾ ഫുട്ബാൾ ടൂർണമെൻറിന്റെ മുഖ്യാതിഥിയായി. അന്നും കൊൽക്കത്തയായിരുന്നു വേദി. ഐ.എസ്.എല്ലിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനും പെലെ സാക്ഷിയായി.

2018ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ് സമ്മിറ്റിൽ അതിഥിയായാണ് മൂന്നാം വട്ടം പെലെ എത്തിയത്. അന്ന് ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ പെലെയെ ഇൻറർവ്യൂ ചെയ്യുകയുമുണ്ടായി. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരം കൂടിയാണ് പെലെ.

Exit mobile version