ജീവൻ രക്ഷിച്ചതിന് നന്ദി; ട്രാഫിക് പൊലീസുകാരന് നന്ദി അറിയിച്ച് സച്ചിൻ ടെൻഡുൽക്കർ

തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിച്ചതിന് ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അപകടത്തിൽ പരിക്കേറ്റ തന്റെ സുഹൃത്തിനെ ആശുപത്രിയിലെത്തിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ട്രാഫിക് പൊലീസിനാണ് സച്ചിൻ നന്ദി അറിയിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം.

‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ അടുത്ത സുഹൃത്തിന് ഒരു അപകടം പറ്റിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ അവൾ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഒരു ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് അവളുടെ ജീവൻ രക്ഷിച്ചത്.

പെട്ടന്ന് തന്നെ അദ്ദേഹം അവളെ ആശുപത്രിയിലെത്തിക്കുകയും കൂടെ നിൽക്കുകയും ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ അവളെ യാത്രയിലുടനീളം ശുശ്രൂഷിക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ കാണുകയും എന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഇങ്ങനെയും ചില മനുഷ്യൻമാരുണ്ട്. ഈ ലോകം ഇത്ര മനോഹരമായത് ഇതുപോലുള്ള ആളുകൾ കാരണമാണ്. ഇതുപോലുള്ള ആളുകളെ കാണുമ്പോൾ അവരോട് ഒരു നിമിഷം നന്ദി പറയണം.കാരണം അവരുടേതായ രീതിയിൽ അവർ ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു,’

Exit mobile version