2023ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളില്‍ : വേദിയാകുന്നത് കോവിഡിനെത്തുടര്‍ന്ന് രണ്ട് തവണ നഷ്ടമായ അവസരത്തിന് ശേഷം

UEFA | Bignewslive

ന്യോണ്‍ : 2023ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച് യുവേഫ. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. വെള്ളിയാഴ്ചയാണ് യുവേഫ വേദി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇസ്താംബുളില്‍ നിന്ന് വേദി പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റിയിരുന്നു. ഇതോടെ 220ല്‍ പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ഫൈനലും 2021ലെ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലും ഇസ്താംബൂളിന് നഷ്ടമായി.

2022ല്‍ നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വേദിയാകും.2024ലെ ഫൈനലിന് വെംബ്ലിയാണ് വേദി. 2023ല്‍ യഥാര്‍ഥത്തില്‍ വേദിയായി നിശ്ചയിച്ചത് മ്യൂണിക്കായിരുന്നു. ഇസ്താംബൂളില്‍ വേദി നിശ്ചയിച്ചതോടെ ഇനി 2025ലെ ഫൈനലിനാവും മ്യൂണിക്ക് വേദിയാവുക.

Exit mobile version