ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ ശിവം ദുബെ വിവാഹിതനായി. അഞ്ജും ഖാനാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. മുംബൈയിൽ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ദുബെ തന്നെയാണ് സന്തോഷ വാർത്ത പങ്കു വച്ചത്. ”പ്രണയത്തേക്കാൾ മുകളിലുള്ള ഇഷ്ടത്തോടെയാണ് ഞങ്ങൾ സ്‌നേഹിച്ചത്. എന്നെന്നേക്കുമായുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു. വിവാഹിതരായി,” ദുബെ ട്വിറ്ററിൽ കുറിച്ചു.

28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരായാണ് അവസാനമായി കളിച്ചത്.ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ദുബെ.

Exit mobile version