മെസ്സിയും റൊണാള്‍ഡോയും അവാര്‍ഡ് ദാന ചടങ്ങില്‍ വരാതിരുന്നത് ശരിയായില്ല; വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച്

അവരുടെ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം കളിക്കാരോടും വോട്ട് ചെയ്തവരോടുമുള്ള മോശം പ്രതികരണമാണെന്ന് മോഡ്രിച്ച്

മെസ്സിയും റൊണാള്‍ഡോയും ബാലന്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് മോഡ്രിച്ച്. അവരുടെ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം കളിക്കാരോടും വോട്ട് ചെയ്തവരോടുമുള്ള മോശം പ്രതികരണമാണെന്ന് മോഡ്രിച്ച്.

നീണ്ട 10 വര്‍ഷമായി ഫുട്‌ബോള്‍ ലോകത്ത് മറ്റു എതിരാളികളില്ലാതെ വാഴ്ന്നിരുന്ന മെസ്സിയേയും റൊണാള്‍ഡോയെയും പിന്നിലാക്കിയാണ് മോഡ്രിച്ച് ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

ഡിസംബര്‍ മൂന്നിന് തടന്ന പുരസ്‌കാര ചടങ്ങിലെ ലോക ഇതിഹാസങ്ങള്‍ വരാതിരുന്നത് മോശമായി പോയെന്ന് ക്രൊയേഷ്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റയല്‍ മാഡ്രിഡ് താരം അഭിപ്രായപ്പെട്ടത്.

‘ആരെങ്കിലും അവാര്‍ഡ്ദാന ചടങ്ങിന് വരാതിരിക്കുന്നത് അവരുടെ ഇഷ്ടമാണ്. അതില്‍ ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ അവരുടെ ചെയ്തി മനസ്സിലാകുന്നില്ല. അവര്‍ ജയിക്കുമ്പോള്‍ മാത്രമാണ് ഈ വോട്ടും പുരസ്‌കാരവുമെല്ലാം പ്രസക്തമാകുന്നത് എന്നല്ലേ’ ഇത് വ്യക്തമാക്കുന്നതെന്നും മോഡ്രിച്ച് കുറ്റപ്പെടുത്തി.

‘കഴിഞ്ഞ 10 കൊല്ലം അവരെ തെരെഞ്ഞെടുത്ത കളിക്കാരോടും വോട്ടര്‍മാരോടും ഫുട്‌ബോളിനോട് തന്നെയുമുള്ള അന്യായമാണിത്’.

‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാലന്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്തും മെസ്സി അഞ്ചാം സ്ഥാനത്തുമായിരുന്നു. റയല്‍ തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗെടുക്കാനും കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയെ റണ്ണേഴ്‌സ് അപ്പാക്കാനും ചുക്കാന്‍ പിടിച്ച താരമാണ് മോഡ്രിച്ച്.

‘മെസ്സിയും റൊണാള്‍ഡോയും ലോകത്തെ ഏറ്റവും നല്ല കളിക്കാര്‍ തന്നെയാണ്, പക്ഷേ എല്ലാ സീസണിലും നല്ല കളിക്കാരുടെ പേരുകളില്‍ അവര് മാത്രമാകും എന്നതിനര്‍ത്ഥമില്ലല്ലോ എന്നും മോഡ്രിച്ച് പറഞ്ഞു.

‘പത്ത് കൊല്ലം ലോക ഫുട്‌ബോളിനെ അടക്കി ഭരിച്ച മെസ്സിയും റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്തെ പ്രതിഭാസങ്ങളാണ്, പക്ഷേ നമ്മള്‍ ഒരു സീസണിലെ നേട്ടത്തെ പറ്റിയാണ് സംസാരിക്കുന്നത്’ മോഡ്രിച്ച് പറഞ്ഞു.

Exit mobile version