ഐ ലീഗ്; ഈസ്റ്റ് ബംഗാളിനോട് തോല്‍വി വഴങ്ങി ഗോകുലം എഫ്‌സി

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനോട് ഗോകുലം എഫ്‌സിക്കു തോല്‍വി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ഗോകുലം തോല്‍വി വഴങ്ങിയത്.

നാലാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടി ബ്രാന്‍ഡന്‍ ആദ്യ ഗോള്‍ നേടി.ജോബി ജസ്റ്റിന്‍ 14ാം മിനിറ്റിലും ഗോള്‍ നേടി. കളിയുടെ 57-ാം മിനിറ്റില്‍ ഗോകുലത്തിനുവേണ്ടി ക്രിസ്റ്റ്യന്‍ സബാ ഏക ഗോള്‍ നേടി. എന്നാല്‍ 82ാം മിനിറ്റില്‍ ബംഗാളിന്റെ ലാല്‍റാംചുല്ലോവ ഗോള്‍ തിരിച്ച് അടിച്ചു.

ഏഴു കളികളില്‍ നിന്ന് ഒന്പതു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഗോകുലം. ആറു മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്തുനില്‍ക്കുന്നു.

Exit mobile version