വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ബിസിസിഐക്ക് അയച്ച കത്ത് ചോര്‍ന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി സിഇഒയ്ക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎമ്മിനും കത്തയച്ചു.
കത്ത് ചോര്‍ന്നതെങ്ങനെയെന്ന് ഉടന്‍ തന്നെ അറിയിക്കണമെന്ന് സിഇഒ രാഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സാബ കരീമിനോടും അമിതാഭ് ചൗധരി കത്തിലൂടെ ആവശ്യപ്പെട്ടു.
മിതാലി, പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുല്‍ജിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് എഴുതിയ കത്താണ് ചോര്‍ന്നത്. വിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക സെമി ഫൈനലില്‍ മിതാലി രാജിനെ കളിപ്പിച്ചിരുന്നില്ല. ഈ സംഭവത്തിന് തൊട്ടു പിന്നാലെയാണ് തനിക്കെതിരെ ഉന്നതര്‍ നീക്കം നടത്തിയെന്ന് ആരോപിച്ച് മിതാലി കത്തെഴുതിയത്.ഈ കത്താണ് ചോര്‍ന്നത്.
