കൊറോണ ഭീതി; ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: കൊറോണ ഭീതി മൂലം ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉപദേശപ്രകാരമാണ് പിന്‍മാറ്റം

സൈപ്രസില്‍ മാര്‍ച്ച് നാലു മുതല്‍ 13 വരെയാണ് ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ് നടക്കുന്നത്. കൊറോണ വൈറസ് ഇതുവരെ സൈപ്രസില്‍ സ്ഥീരികരിച്ചിട്ടില്ലെങ്കിലും രോഗ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിന്മാറുന്നുവെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിനെ തുടര്‍ന്ന്, ചൈനയില്‍ ഇതുവരെ 3000ത്തോളം പേര് മരിച്ചു. ആഗോളതലത്തില്‍ 80,000 ത്തോളം ചികിത്സയിലാണെന്നുമാണ് വാര്‍ത്തകള്‍

Exit mobile version