ഒന്നല്ല, രണ്ടല്ല നിരവധി പാറ്റകളെ മുഖത്തിട്ട് സെല്‍ഫി; ഓണ്‍ലൈനില്‍ നിറഞ്ഞ് ഭ്രാന്തമായ ഒരു ചാലഞ്ച്

വിചിത്രവും ഭ്രാന്തവുമായ ഈ ചാലഞ്ചിനെതിരെ ഒരു ഭാഗത്ത് നിന്ന് പ്രതിഷേധവും ഉരുന്നുണ്ട്

പാറ്റയെന്ന് കേള്‍ക്കുമ്പോഴേ ഒട്ടുമിക്കവര്‍ക്കും ഭയവും അറപ്പുമാണ്. അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കും സ്ത്രീജനങ്ങള്‍. ഇപ്പോഴിതാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പാറ്റയുടെ പിന്നാലെയാണ്. മറ്റൊന്നിനുമല്ല ഓണ്‍ലൈന്‍ ചാലഞ്ചില്‍ നിറയുവാന്‍. ഒന്നും രണ്ടും പാറ്റകളല്ല, നിരവധി പാറ്റകളെ മുഖത്തിട്ടുകൊണ്ടുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ട്രെന്‍ഡിങില്‍ നില്‍ക്കുന്നത്.

വിചിത്രവും ഭ്രാന്തവുമായ ഈ ചാലഞ്ചിനെതിരെ ഒരു ഭാഗത്ത് നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്‌. ഫേസ്ബുക്ക് ഉപയോക്താവായ മ്യാന്‍മാര്‍ സ്വദേശി അലക്സ് ഓങ് എന്ന കൗമാരക്കാരനാണ് ഈ ചാലഞ്ചിന് തുടക്കമിട്ടത്. ഏപ്രില്‍ 20 നാണ് അലക്സ് ഒരു പാറ്റയെ തന്റെ മുഖത്തുവെച്ചുള്ള ചിത്രം പങ്കുവെച്ചത്. ഇതുപോലെ ചെയ്യാനാകുമോ എന്ന് മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

നിരവധി കൗമാരക്കാര്‍ ഈ വെല്ലുവിളി ഏറ്റെടുത്തു. ഒന്നല്ല രണ്ടില്‍ കൂടുതല്‍ പാറ്റകളെ മുഖത്ത് നിരത്തിവെച്ചുള്ള ചിത്രങ്ങള്‍ വരെ എത്തി. പാറ്റയെ വായില്‍ വെച്ചുവരെയുള്ള ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു എന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. ഫേസ്ബുക്കില്‍ ആരംഭിച്ച ഈ ചാലഞ്ച് ട്വിറ്ററിലും നിറയുന്നുണ്ട്. മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ചലഞ്ചില്‍ താല്‍പര്യം കൂടുതല്‍.

Exit mobile version