നടുറോഡില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

റോഡിന്റെ സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്

തായ്‌ലാന്റില്‍ കഴിഞ്ഞമാസം നടന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. നടുറോഡില്‍ കണ്ടെയ്‌നര്‍ മറിയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഫ്‌ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 40 അടി നീളമുള്ള കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് മറിയുന്നത്.

അതേസമയം റോഡിന്റെ സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. കണ്ടെയ്‌നര്‍ ലോറിയുടെ വേഗത കൂടിയതാവാം അപകട കാരണമെന്നാണ് സൂചന. അതേസമയം ലോറിയിലുണ്ടായിരുന്നവര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. ഈ ലോറിയുടെ പിന്നില്‍ വന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.

Exit mobile version