ഇലകളും പുല്ലും കഴിച്ചു മടുത്തു, ആരാണ് മാറ്റം ആഗ്രഹിക്കാത്തത്; പച്ചമീന്‍ തിന്നുന്ന ആട്! നിമിഷ നേരം കൊണ്ട് പാത്രവും കാലി, അമ്പരപ്പിച്ച് വീഡിയോ

പച്ചിലയും പുല്ലും വെള്ളവും കുടിക്കുന്ന ആടിനെ പൊതുവെ നാം കാണാറുള്ളൂ.

മാറ്റങ്ങളുടെ പാതയില്‍ നാമെല്ലാവരും മുന്‍പോട്ടു കുതിയ്ക്കുകയാണ്. ഇതിനിടയില്‍ കേള്‍ക്കാത്തത് കേള്‍ക്കും കാണാത്തത് കാണും. അത്തരത്തില്‍ അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

പച്ചിലയും പുല്ലും വെള്ളവും കുടിക്കുന്ന ആടിനെ പൊതുവെ നാം കാണാറുള്ളൂ. പക്ഷേ വീഡിയോയിലെ ആട് അതുക്കും മേലെയാണ് എന്ന് തന്നെ പറയാം. ഈ ആടിന്റെ ഭക്ഷണം മീനാണ്. നല്ല അസ്സല്‍ പച്ചമീന്‍. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളാണ് കണ്ടത്. എവിടെ നിന്നുള്ള വിഡിയോയാണ് എന്നത് വ്യക്തമല്ലെങ്കിലും ആടിന്റെ മീന്‍ തീറ്റ ബഹുരസമാണ്. പാത്രത്തില്‍ കൊണ്ടുവച്ച പച്ചമീന്‍ പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി ആസ്വദിച്ച് കഴിക്കുകയാണ്. നിമിഷനേരം കൊണ്ട് തന്നെ പാത്രവും കാലിയാക്കി. സംഭവം അത്ഭുതപ്പെടുത്തി വീഡിയോ വൈറലാവുകയാണ്.

Exit mobile version