സൗഹൃദങ്ങള്‍ ജീവിതത്തിന്റെ സൗഭാഗ്യമാണ്..! കുട്ടിക്ക് കൂട്ട് കുഞ്ഞന്‍ താറാവ്, ഇനി ഇവരുടെ ഇണക്കവും പിണക്കവും.. വൈറല്‍ വീഡിയോ

ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെയാണ് സൗഹൃദങ്ങള്‍ രൂപപ്പെടുന്നത്. ചില സൗഹൃദങ്ങള്‍ പരിതികളില്ല നിര്‍വ്വചനങ്ങളില്ല. അത്തരത്തിലൊരു ചങ്ങാത്തത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. സ്‌കൂളിലെ കൂട്ടുകാരുടെ കഥകള്‍ ഏറെ കേട്ട നമുക്ക് വ്യത്യസ്തമായ ഒരു സൗഹൃദം കാണാം.

വൈകുന്നേരം 4 മണിയാല്‍ വീട്ടുപടിക്കല്‍ കുട്ടി സ്‌കൂളില്‍ നിന്ന് എത്തുന്നതും കാത്ത് നില്‍ക്കും. മാതാപിതാക്കളല്ല മറിച്ച് ഇതാ ഈ കുഞ്ഞന്‍ താറാവ്. സ്‌കൂള്‍ വിട്ട് വരുന്ന ഈ പൊന്നു മോനെ കാത്തിരിക്കുന്ന അതിഥിയെ നിങ്ങള്‍ കണ്ടോ.! കണ്ണ് നിറഞ്ഞ് പോകുന്ന സ്‌നേഹ പ്രകടനം.. എന്ന കുറിപ്പോടെയാണ് വിഡിയോ വൈറലാകുന്നത്.

ഈ നിഷ്‌കളങ്ക സ്‌നേഹം ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. കുട്ടി ആദ്യം താറാവിനെ കളിപ്പിക്കാന്‍ അതിനെ കണ്ടഭാവം നടിക്കാത പോകുമ്പോള്‍ താറാവ് കുട്ടിയുടെ പിറകെയായി നടത്തം. പിന്നെ കുട്ടിയും താറാവും തമ്മിലുള്ള ഒളിച്ചുകളിയായി. സ്‌നേഹം കൂടിയിട്ട് കുട്ടി തന്റെ പ്രിയ ചങ്ങാതിയെ കെട്ടിപ്പിടിച്ച് ഒരു ചക്കരയുമ്മയും നല്‍കുന്നുണ്ട്.

Exit mobile version