തെരുവ് നായയെന്ന് കരുതി എടുത്ത് വളര്‍ത്തിയത് ചെന്നായയെ

തെരുവ് നായയെന്ന് കരുതി വീട്ടുകാര്‍ എടുത്ത് വളര്‍ത്തിയത് കാട്ട് ചെന്നായയുടെ കുഞ്ഞിനെ. ചെന്നായയുടെ മുഖസാദൃശ്യം തോന്നിയതോടെ ഉടമ നായയുമായി മൃഗാശുപത്രിയില്‍ എത്തി. ഇവിടെ വെച്ച് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇത് സാധാരണ നായയല്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. മാത്രമല്ല ഓസ്‌ട്രേലിയയില്‍ വംശനാശഭീഷണി നേരിടുന്ന ഡിങ്കോ എന്ന അപൂര്‍വ്വയിനും കാട്ടുചെന്നായയാണ് ഇവ.

ഇതോടെ ഈ ഡിങ്കോയുടെ സംരക്ഷണം ഓസ്‌ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ആല്‍പൈന്‍ ഡിങ്കോ എന്നറിയപ്പെടുന്ന ഗണത്തില്‍പ്പെടുന്നതാണ് ഇപ്പോള്‍ ലഭിച്ച കുട്ടി എന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഒരു കാലത്ത് നിലനിന്നിരുന്ന വേട്ടയാടല്‍ മൂലവും ഗവണ്‍ മെന്റിന്റെ നിയന്ത്രണ പദ്ധതികളിലൂടെയെല്ലാം ഇവയുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായിരുന്നു.

ഓഗസ്റ്റിലാണ് നായയെ എടുത്ത് വളര്‍ത്താന്‍ തുടങ്ങിയത്. ഇത് സാധാരണ നായ അല്ലെന്നും ചെന്നായ ഇനത്തില്‍പ്പെട്ടതാണെന്നും തിരിച്ചറിഞ്ഞത് നവംബര്‍ ആദ്യവാരത്തിലാണ്.

വാന്‍ഡിഗോങ് മേഖലയില്‍ ലഭിച്ചതിനാല്‍ വാന്‍ഡി എന്നാണ് ഈ ചെന്നായ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര്. വന്യജീവി സ്‌നേഹികളെ സംബന്ധിച്ച് വിലമതിക്കാവാനാത്ത സ്വത്താണ് വാന്‍ഡി എന്ന് ഓസ്‌ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലിന് വാട്‌സണ്‍ പറയുന്നു. തല്‍ക്കാലകായി ഇതിനെ ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വളര്‍ച്ച വെച്ചതിന് ശേഷം സ്വതന്ത്രമാക്കാനാണ് തീരുമാനം.

Exit mobile version