ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി

ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം വീണ്ടും മാറ്റി. ചന്ദ്രയാന്‍-2 മാര്‍ച്ച് 25നോ ഏപ്രില്‍ അവസാനമോ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

ചന്ദ്രയാന്‍-2 2018ല്‍ വിക്ഷേപിക്കാനായിരുന്നു ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരുന്നത്. പിന്നീട് വിക്ഷേപണം ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയുള്ള വിന്‍ഡോയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഇസ്രോ ചരിത്രത്തിലിടം പിടിച്ചിരുന്നു. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Exit mobile version