മൂന്ന് ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമുള്ള ജീവി; ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇരയെ കണ്ടെത്തി

ഈ വിരയ്ക്ക് സ്ത്രീ-പുരുഷ ലിംഗത്തിന് പുറമെ മൂന്നാമതൊരു ലിംഗവും കംഗാരുവിലെ പോലിയുള്ള സഞ്ചിയും കണ്ടെത്തി

കാലിഫോര്‍ണിയ: ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇരയെ കണ്ടെത്തി. കാലിഫോര്‍ണിയയിലെ മോണോ തടാകത്തിലാണ് ഇവയുടെ സാനിധ്യം കണ്ടെത്തിയത്. ഈ വിരയ്ക്ക് സ്ത്രീ-പുരുഷ ലിംഗത്തിന് പുറമെ മൂന്നാമതൊരു ലിംഗവും കംഗാരുവിലെ പോലിയുള്ള സഞ്ചിയും കണ്ടെത്തി.

ആര്‍സെനിക് അംശത്തിന്റെ അളവ് കൂടിയ വെള്ളത്തിലും ഈ ഇരയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കറന്റ് ബയോളജി എന്ന ശാസ്ത്ര സംബന്ധിയായ പ്രസിദ്ധീകരണത്തിലാണ് ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വിരക്ക് പുറമെ എട്ട് ഇനം വിരകളെയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ഇരകളില്‍ ചിലത് ചിതല്‍ വേട്ടയാടുന്ന സ്വഭാവക്കാരും മറ്റ് ചിലത് പരാദ സ്വഭാവമുള്ളതുമുണ്ട്.

ഇവയെ ഗവേഷകര്‍ എക്‌സ്ട്രീമോഫൈല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രലോകം കണ്ടെത്തിയ എട്ട് ഇരകളും ഭൂമിക്കടിയിലും അന്റാര്‍ട്ടിക് തുന്ദ്രയിലും സമുദ്രാടിത്തട്ടിലും കാണപ്പെടുന്ന വിരകളുടെ വിഭാഗത്തില്‍ പെടുന്നതാണ്. ആര്‍സെനിക് അടങ്ങിയ ജലം ഉപയോഗിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഷ പദാര്‍ത്ഥത്തില്‍ ഈ വിരകള്‍ അസാധാരണമായി അതിജിവിക്കുന്നതാണ് ശാസ്ത്രജ്ഞരെ പോലും ഞെട്ടിക്കുന്നത്.

അതേസമയം ജനിതകമായി ഇവയുടെ ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും ഈ വിരകള്‍ ആര്‍സെനികിലെ വിഷാംശത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ മനുഷ്യരില്‍ പല രീതിയിലുണ്ടാവുന്ന വിഷബാധ ചെറുക്കാനാവുമെന്നുള്ള പഠനത്തിലാണ് ഗവേഷകര്‍.

Exit mobile version