എമിഗ്രേഷന്‍ പരിശോധനകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം; ദുബായ് വിമാനത്താവളത്തിലൂടെ ഇനി ‘സ്മാര്‍ട്ട് യാത്ര’

ദുബായ്: ദുബായ് വിമാനത്താവളത്തില്‍’സ്മാര്‍ട് ടണല്‍’ സംവിധാനം ഒരുക്കി. ഇനി പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയാം. സ്മാര്‍ട് ടണല്‍ വഴി യാത്ര ചെയ്യാന്‍ ആളുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

സ്മാര്‍ട്ട് ടണല്‍ പാതയിലൂടെ ഒന്ന് നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കണ്ട, എമിറേറ്റ്‌സ് ഐഡി-സ്മാര്‍ട്ട് സിസ്റ്റത്തില്‍ പഞ്ചു ചെയ്യണ്ടതില്ല, യാത്രക്കാര്‍ ടണലിലുടെ നടന്നു നീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി- ഉടനടി തന്നെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ സ്മാര്‍ട് ടണല്‍ വഴി യാത്ര ചെയ്യാന്‍ ആളുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേദാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കഴിഞ്ഞ വര്‍ഷമാണ് സ്മാര്‍ട് ടണല്‍ സംവിധാനം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാസംവിധാനമാണ് ഇത്. യാത്രക്കാര്‍ സ്മാര്‍ട്ട് ടണലിലൂടെ നടക്കുമ്പോള്‍ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും. അത് പ്രകാരമാണ് സ്മാര്‍ട്ട് ടണലിലെ നടപടിക്രമങ്ങള്‍ ഏകോപിക്കുന്നതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

Exit mobile version