വേശ്യാവൃത്തി: വിവിധ രാജ്യക്കാരായ വനിതകള്‍ ഒമാനില്‍ അറസ്റ്റില്‍

വിവിധ രാജ്യക്കാരായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്

മസ്‌കറ്റ്; വേശ്യാവൃത്തി നടത്തിയ വിദേശവനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിവന്ന വനിതകളെയാണ് കസ്റ്റഡിയില്‍ എടുത്തത്.

വിവിധ രാജ്യക്കാരായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണവിഭാഗത്തിന്റെ പരിശോധനയ്ക്കിടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണങ്ങള്‍ക്കുശേഷം മാത്രമേ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടുള്ളൂവെന്ന് പോലീസ് ആവശ്യപ്പെട്ടു.

Exit mobile version