‘വീട്ടിലേയ്ക്ക് മടങ്ങാന്‍ സമയമായി’ വേദന നിറച്ച് ഇന്ത്യന്‍ മോഡലിന്റെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്; അറംപറ്റിയ വാക്കുകള്‍ ആയി പോയല്ലോ എന്ന് ആരാധകര്‍

ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്.

ദുബായ്: ‘വീട്ടിലേയ്ക്ക് മടങ്ങാന്‍ സമയമായി’ ഇന്ത്യന്‍ മോഡല്‍ അവസാനമായി കുറിച്ച ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആ വാക്കുകള്‍ അറംപറ്റിയെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഒമാനില്‍ പെരുന്നാള്‍ ആഘോഷിച്ച് ദുബായിയിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ ബസ് അപകടത്തിലാണ് മോഡലായ റോഷ്‌നി മരണപ്പെട്ടത്.

ഒമാന്‍ സര്‍ക്കാരിന്റെ യാത്രാബസ്, റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ റോഷ്‌നി.

ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് റോഷ്‌നി. ഇവരുടെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിരവധിയാളുകളാണ് എത്തിയത്. നാട്ടില്‍ നിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്‌നിയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Exit mobile version