കുടിവെള്ളമായി കിട്ടിയത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം; അജ്മാനില്‍ മലയാളികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍

പ്രാഥമികാവശ്യത്തിന് ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് പലരും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്

അജ്മാന്‍: അജ്മാനില്‍ ഫ്‌ലാറ്റിലേക്ക് വിതരണത്തിനെത്തിച്ചത് മാലിന്യം കലര്‍ന്ന ജലം. മലയാളികളും കുട്ടികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍. മൂന്ന് ബ്ലോക്കുകളിലായി 800 അധികം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റുകളും നൂറിലേറെ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നടിത്താണ് മലിനജലം എത്തിയത്.

പ്രാഥമികാവശ്യത്തിന് ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് പലരും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഈ ഫ്‌ലാറ്റുകളില്‍ താമസം തുടരാന്‍ കഴിയാത്തതിനാല്‍ പലരും ഹോട്ടലിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റി. എന്നാല്‍ വെള്ളം മലിനമായതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.

അതേസമയം ഫ്‌ലാറ്റിലേക്കുള്ള ജലവിതരണം തല്‍കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അജ്മാന്‍ നഗരസഭ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Exit mobile version