മധുരപലഹാരങ്ങള്‍ നിറച്ച ‘മിഠായി ട്രക്കുമായി’ എത്തി എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍

ദുബായ്: മധുരപലഹാരങ്ങള്‍ നിറച്ച ട്രക്കിലെത്തി എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍. മിഠായി ട്രക്കുമായി എത്തിയ എമിറേറ്റ്‌സ് ജീവനക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ ഇന്ത്യന്‍ നര്‍ത്തകര്‍ക്കൊപ്പംനൃത്തം ചവിട്ടുകയും ചെയ്തു.

ദീപാവലി ആഘോഷങ്ങളുടെ തിളക്കം കൂട്ടാന്‍ എമിറേറ്റ്‌സ് മിഠായി ട്രക്ക് എത്തിയത് ദുബായ് ബോളിവുഡ് പാര്‍ക്‌സിലും, സിറ്റി വാക്കിലുമാണ്. ട്രക്കിനരകിലെത്തിയ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവനക്കാര്‍ മധുരം നല്‍കി, ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപാവലി പ്രമാണിച്ച് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേക ദീപാവലി വിഭവങ്ങള്‍ വിളമ്പുമെന്ന് എമിറേറ്റ്‌സ് നേരത്തേ അറിയിച്ചിരുന്നു.

ഇന്ത്യയിലേക്ക് 33 വര്‍ഷങ്ങളായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നു. കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്.

Exit mobile version