സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണശ്രമം

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണ ശ്രമം ഉണ്ടായതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു

റിയാദ്: സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. യമനില്‍ നിന്ന് സൗദിയിലെ നജ്‌റാന്‍ വിമാനത്താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണ ശ്രമം ഉണ്ടായതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു.

അതേസമയം ഇന്നലെയുണ്ടായ ആക്രമണശ്രമം സൗദി സുരക്ഷാ സേന തകര്‍ത്തു. 72 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമാക്കി നടത്തിയ മൂന്നാമത്തെ ആക്രമണമാണിതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version