തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം; മോഡിക്ക് ആശംസകള്‍ അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും

'സൗദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുനുവെന്നുമാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ആശംസകള്‍ അറിയിച്ചത്'

റിയാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ആശംസകള്‍ അറിയിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും.

‘സൗദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുനുവെന്നുമാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ആശംസകള്‍ അറിയിച്ചത്’. ഇരുവരുടെയും ആശംസാ സന്ദേശങ്ങള്‍ക്ക് നന്ദി അറിയിച്ച് മോഡി ട്വീറ്റ് ചെയ്തു

Exit mobile version