അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റണ്‍വേ അടച്ചിടും; മുന്നറിയിപ്പുമായി വിമാനകമ്പനി

മെയ് 26ന് നാലു മുതല്‍ ഏഴു വരെയും 27ന് അഞ്ച് മുതല്‍ ഏഴു വരെയും റണ്‍വേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റണ്‍വേ തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് റിപ്പോര്‍ട്ട്. മെയ് 26ന് നാലു മുതല്‍ ഏഴു വരെയും 27ന് അഞ്ച് മുതല്‍ ഏഴു വരെയും റണ്‍വേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദുബായില്‍ തെക്കു ഭാഗത്തുള്ള റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇവിടെ 30 വരെ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യത ഉള്ളതിനാല്‍ യാത്രകാര്‍ വിവരങ്ങള്‍ അറിയാനായി അധികൃതരുമായി ബന്ധപ്പെടണം.

Exit mobile version